കാരണങ്ങള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു; ദിലീപിന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിചാരണക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധിയില്‍ പറയുന്നു.
സംവിധായകന് ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണ ഘട്ടത്തിലായതിനാല്‍ അതിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാതെ വിചാരണക്കോടതിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായും പ്രോസിക്യൂഷന് ആരോപിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളുന്നത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ ഫോറന്‍സിക് പരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരും.
Content Highlights: Dileep, Actress Assault Case, Trial Court, Balachandrakumar