കണ്ണൂര്‍ ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം; ആര്‍ക്കും പരിക്കില്ല
കണ്ണൂര്‍ ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം. അപകടത്തില്‍ ആളപായമില്ല. കോടതി വളപ്പിലെ ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്ഫോടനവുണ്ടായത്. ശനിയാഴിച്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്.
ആറ് കോടതികള്‍ പ്രവര്‍ത്തിക്കുന്ന വളപ്പില്‍ വലിയ ശബ്ധത്തോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഥലത്തി ഡോഡ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ ഉണ്ടായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ബോംബ് സ്ഫോടനമല്ലെന്ന് പ്രാഥമിക നിഗമനമായി കണ്ടെത്തിയെങ്കിലും വിശദമായ പരിശോധന നടന്നു വരികയാണ്.
Content Highlights – Kannur District Court, Bomb Plast