എകെജി സെൻറർ ആക്രമണം; മൂന്നാം ദിവസവും പ്രതിയെ കണ്ടെത്തിയില്ല.
എകെജി സെന്റർ ആക്രമിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതി സഞ്ചരിച്ച വഴിലൂടെ സിസിടിവി, ദ്യശൃങ്ങൾ തേടി പൊലീസ് പോയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരാളെ ചോദ്യം ചെയ്തുവരുന്നുവെങ്കിലും ഒരു തെളിവും ഇയാള്‍ക്കെതിരെ ലഭിച്ചിട്ടില്ല. തുടർന്ന് അറസ്റ്റ് ചെയ്ത റിജുവിനെ ജാമ്യത്തിൽ വിട്ടു.
അന്തിയൂർക്കോണം സ്വദേശിയാണ് റിജു സച്ചു. കന്റോണ്‍മെന്റ് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആക്രമണദിവസം ഇയാൾ ഈ ടവർ ലൊക്കേഷനിൽ വന്നിട്ടില്ല. ഫോൺ രേഖകൾ പരിശോധിച്ചതിലും തെളിവൊന്നുമില്ല. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തെങ്കിലും റിജു വന്നതിന് തെളിവില്ല. ഇയാൾ കാട്ടായിക്കോണത്ത് തന്നെ ഉണ്ടായിരുന്നു എന്നും തെളിവുകൾ സൂചിപ്പിക്കുന്നു. ഇയാൾ എത്തിയെന്ന് പറയുന്ന വാഹനവും യഥാർഥ പ്രതി സഞ്ചരിച്ച വാഹനവും വ്യത്യസ്തമാണ്.കഴിഞ്ഞദിവസം രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും യഥാർത്ഥ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല
ഒരു ചുമന്ന സ്കൂട്ടറിൽ സഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. ഈ സ്കൂട്ടറിൽ സഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്. എകെജി സെന്ററിലെ സിസിടിവിയിൽ സ്ഫോടക വസ്തു എറിഞ്ഞയാള്‍ എത്തിയ സ്കൂട്ടിറിന്റെ മുന്നിൽ ഒരു കവർ തൂക്കിയിട്ടുണ്ട്. ഇത് സ്ഫോകവസ്തു കൊണ്ടുവന്ന കവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെന്ററിന്റെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസിലാക്കി. അപ്പോള്‍ ഈ സ്കൂട്ടിറിൽ കവറില്ല. പൊലീസുകാർ എകെജി സെന്ററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്ഫോടക വസ്തു എറിഞ്ഞതാകാമെന്നാണ് നിഗമനം.
Content Highlight: Kerala, AKG Centre Attack,