പി സി ജോര്‍ജിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയെന്ന് കെ സുധാകരന്
സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റിലായത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പരാതിക്കാരിയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ
ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ വന്നിട്ടില്ല. ഇതുപോലെ ഒരു ഏകാധിപതിയെ കേരളം മുൻപ് കണ്ടിട്ടില്ല. ഇത്രയും നാറിയ ഒരുപാട് ആരോപണങ്ങള്‍ അലങ്കാരങ്ങളാക്കി നടക്കുന്നു എന്നതാണ് അത്ഭുതം. പരാതികളും ആരോപണങ്ങളും ഒക്കെ കേട്ടിട്ട് അദ്ദേഹത്തിന് ഒരു ഉളുപ്പുമില്ലന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കെ സുധാകരന് സമാപന സമ്മേളനത്തില്‍ സൂചിപ്പിച്ചു. തലസ്ഥാനത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും സുധാകരന് ഉന്നയിച്ചു.
Content Highlights – P c George, K Sudhakaran says the arrest of PC George is a revenge act