എകെജി സെന്റർ ആക്രമണം: പ്രതിയെ പിടിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, എൽ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്ത് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ പറഞ്ഞത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ലന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയായിരുന്നു കൊണ്ടുതന്നെ അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത് എന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനെതിരെ നടപടി എടുത്തുവെന്നും അവരെ സിപിഎം തള്ളിപ്പറഞ്ഞതായും, അഖിലേന്ത്യാ തലത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും സർക്കാരിന് വേണ്ടി മുഖമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതെന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ല എന്ന് ചോദ്യവുംമുഖ്യമന്ത്രി ഉന്നയിച്ചു.
എന്നാല്‍ ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, അതിശക്തമായി ഞങ്ങള്‍ അപലപിക്കുന്നു എന്നാണ് താന്‍ പറഞ്ഞത് എന്നും സതീശന് പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവും യു ഡി എഫ് ചെയര്‍മാനുമാണ്. താന്‍ പറഞ്ഞാല്‍, യു ഡി എഫ് അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശന് മറുപടി പറഞ്ഞത്.
Content Highlight: AKG Center attack, Chief Minister, accused,