കാളീ ദേവിയെക്കുറിച്ചുള്ള പരാമർശം; മഹുവ മൊയ്ത്രയെ തള്ളിതൃണമൂല് കോണ്‍ഗ്രസ്
കാളി ദേവിയെ കുറിച്ചുള്ള പരാമർശത്തിൽ മഹുവയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും തൃണമൂൽ കോൺഗ്രസ് പാര്‍ട്ടി ആ അഭിപ്രായത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി പാർട്ടിയുടെ ട്വീറ്റ് .
കാളിയെന്നാല്‍ തന്റെ സങ്കല്പത്തില് മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു മഹുവ മൊയ്ത്രയുടെ പരാമര്‍ശം. ലീനാ മണിമേഖലയുടെ ഡോക്യുമെന്ററിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മഹുവ മൊയ്ത്രയുടെ പരാമർശം.
ഇന്ത്യാ ടുഡെയുടെ പരിപാടിയില്‍ സംസാരിക്കുകവെയായിരുന്നു പരാമർശം. കാളിദേവി പുകവലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്ററാണ് ലീന മണിമേഖലയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി പുറത്തുവിട്ടത്. ലീന മണിമേഖല സംവിധാനം ചെയ്ത ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് പ്രതികരണവുമായി മഹുവ മൊയ്ത്ര ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം മെഹുവയുടെ പരാമർശത്തിന്റെ പ്രത്യാഘാതം ഏറ്റെടുക്കാൻ തയ്യാറല്ലെന്നു കൂടി പറയുകയാണ് തൃണമൂൽ കോൺഗ്രസ്.
Content Highlights – Reference to Goddess Kali, Trinamul Congress rejected Mahua Moitra