കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവെച്ചു; ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും
കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവെച്ചു. നഖ്വിയുടെ രാജ്യ സഭ കാലയളവ് നാളെ അവസാനിക്കാനിരിക്കെയാണ് രാജി നല്‍കിയത്. ഇന്ന് രാവിലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായും അബ്ബാസ് നഖ്വി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അതേസമയം നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
Content Highlights – Union Minister Mukhtar Abbas Naqvi resigned