സജി ചെറിയാന്റെ രാജി സ്വാഗതാര്‍ഹം; പ്രസംഗത്തെ തള്ളി പറയാത്തത് നിര്‍ഭാഗ്യകരമെന്ന് വി ഡി സതീശന്
ഭരണഘടനയ്ക്കെതിരായ വിമര്‍ശനം നടത്തിയ വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിവാദ പ്രസ്താവനയെ തള്ളി പറയാത്തത് ദൗര്‍ഭാഗ്യകരമാണ്. മന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. സജി ചെറിയാന് എംഎല്‍എ സ്ഥാനം കൂടി രാജി വെക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു.
രാജി വെച്ചെങ്കിലും ഇപ്പോഴും മന്ത്രി പറയുന്നത് മാധ്യമങ്ങള്‍ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ്. രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഐഎം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പിബിയുടേയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന് പറഞ്ഞു.
Content Highlights – VD Satheesan, welcomes the decision of Saji Cherian, who resigned from the post of Minister, controversy over his criticism of the Constitution