മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്; പ്രതിയെ പിടികൂടി പൊലീസ്
മുക്കുപണ്ടം പണയം വെച്ച പണം തട്ടിയകേസിൽ കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സകരിയ (43) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇയാൾ മുക്കുപണ്ടം പണയം വെച്ച പണം കൈപ്പറ്റിയത്. പരാതി ലഭിച്ച ഉടൻ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും , ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പോലീസിന്റെ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു.
വ്യത്യസ്ത വിലാസങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന പ്രതിക്ക് പാലാ, ചാവക്കാട്, വെള്ളത്തൂവൽ എന്നീ സ്ഥലങ്ങളിലും കേസുകൾ ഉണ്ട്. കോട്ടയം ജയിലിൽ നിന്നും കഴിഞ്ഞ മാസം ഇറങ്ങിയ ഇയാൾ വീണ്ടും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു. പ്രതിയെ പിടികൂടിയത് മുവാറ്റുപുഴ ഇൻസ്പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
Content Highlights – A case of cheating money by pledging Rold Gold, Accused Arrested