ആശുപത്രി പരിശോധനയ്ക്കിടെ നവജാത ശിശു നിലത്ത് വീണു; തലയ്ക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നവജാത ശിശു നിലത്ത് വീണു. നാല് ദിവസം പ്രായമായ കുഞ്ഞാണ് നിലത്ത് വീണ് തലയ്ക്ക് പരിക്ക് പറ്റിയത്. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച്ചയാണ് ഷീല കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തം പരിശോധനയ്ക്കായി ടബിളില്‍ കിടത്തിയപ്പോഴാണ് കുഞ്ഞ് താഴെ വീണത്.
തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Content Highlights – A newborn baby fell on the ground, During an examination at Neyyatinkara General Hospital