യു.പിയിലെ ലുലുമാളിനെതിരെ ഹിന്ദുമഹാസഭ
ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖില്‍ ഭാരത് ഹിന്ദു മഹാസഭ രംഗത്ത്. കെട്ടിടത്തില്‍ നിസ്കാരം നടന്നെന്നും മാള്‍ ബഹിഷ്കരിക്കണമെന്നും ഏവരോടും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു മാളില്‍ നിസ്കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നതായി പറഞ്ഞുകൊണ്ട് വിശ്വാസികള്‍ നമസ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുണ്ട്. ഇതിന് പിന്നാലെയാണ് മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്കരണമെനുമുള്ള ആഹ്വാനം ഉണ്ടായത്.
ദൈനിക് ഭാസ്കര്‍, ആജ് തക് അടക്കമുള്ള ഹിന്ദി മാധ്യമങ്ങള്‍ ബഹിഷ്കരണാഹ്വാനം റിപ്പോര്‍ട്ടു ചെയ്തു. ലുലു മാള്‍ ലഖ്നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. അതേസമയം, വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
Content Highlights: Hindu Mahasabha, Lulumal ,U.P,