ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി
ഡല്‍ഹിയില്‍ പതിനാറുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിലാണ് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണ് പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി ആക്രമിച്ചത്. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ജൂലൈ 6നാണ് സംഭവം. പീഡനവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന 23, 25, 35 വയസ് പ്രായമുള്ള മൂന്ന് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പെൺകുട്ടി ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ വസന്ത് വിഹാർ മാർക്കറ്റിൽ വെച്ച് പ്രതികളിൽ രണ്ടുപേരെ കണ്ടുമുട്ടിയിരുന്നതായി പൊലീസിനോട് പറഞ്ഞു. ഇവരുമായി മാര്‍ക്കറ്റില്‍ കറങ്ങിനടക്കുമ്പോള്‍ മൂന്നാമത്തെയാള്‍ കാറുമായി തന്നെ വാഹനത്തില്‍ കയറ്റിയെന്നും പെണ്‍കുട്ടി പറയുന്നു.
മദ്യം കുടിപ്പിച്ച ശേഷമാണ് തന്നെ കാറില്‍ കയറ്റിയതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. നഗരത്തിലൂടെ കാറില്‍ ചുറ്റിക്കറങ്ങുന്നതിനിടെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്തയും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോയും പ്രതികള്‍ തയ്യാറാക്കിയതായും പെൺകുട്ടി ആരോപിച്ചു. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. തൊട്ടുപിന്നാലെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: 16-year-old girl, gang-raped, moving car , Delhi, footage, captured