ഹൈവേയിലെ ബോര്‍ഡില്‍ സ്ഥലപ്പേര് ഹിന്ദിയില്‍; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍
Posted On October 2, 2026
0
67 Views
സംസ്ഥാന പാതയിലെ നെയിംബോര്‍ഡില്‍ ഹിന്ദി ഉപയോഗിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്, ഇംഗ്ലീഷ് ഭാഷയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഹൈവേ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026











