പാർലമെന്റിൽ വീണ്ടും വിലക്ക്
പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നതിനും ഉപാര്ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്.
തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പാർലമെന്റിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നുളള പുതിയ വിലക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരിക്കുന്നത്. ലഘുലേഖകൾ, ചോദ്യാവലികൾ,വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ലന്നും അഥവാ അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശമുണ്ട്.
ഇതടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നൽകിയ നിർദേശം. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.
Content Highlights: Prohibition , Parliament,