സ്വർണവിലയിൽ വൻ വർധന; പവന് ഒറ്റയടിക്ക് കൂടിയത് 1,160 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. തുടർച്ചയായ ഇടിവുകൾക്കും ചാഞ്ചാട്ടങ്ങൾക്കുമൊടുവിൽ ഇന്ന് ഗ്രാമിന് 145 രൂപ വർധിച്ച് 14,155 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് ഇന്നത്തെ വിപണി വില.
22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,160 രൂപ ഒറ്റയടിക്ക് വർധിച്ചു. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 120 രൂപ വർധിച്ച് 11,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ഗ്രാമിന് 93,040 രൂപ നൽകണം. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ വർധിച്ച് 9,060 രൂപയും, ഒൻപത് കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ച് 5,840 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് ഗ്രാം വെള്ളിക്ക് 2,500 രൂപ നൽകണം.













