യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5,000 ദിർഹം ശമ്പളം, സൗജന്യ താമസവും വിസയും
യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് പുരുഷ ഇൻഡസ്ട്രിയൽ നഴ്സുമാരെ നിയമിക്കുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള ഒഡെപെക് നടത്തുന്ന വാക്ക്-ഇൻ അഭിമുഖം സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 8 മുതൽ 10 വരെയാണ് റിപ്പോർട്ടിങ് സമയം; അഭിമുഖം രാവിലെ 8.30ന് ആരംഭിക്കും. 50 ഒഴിവുകളാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് യോഗ്യതയാണ് വേണ്ടത്. ജിഎൻഎം യോഗ്യതയുള്ളവർക്ക് ഈ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയില്ല. എച്ച്.എ.എ.ഡി/ഡി.ഒ.എച്ച് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഐ.സി.യു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം 40 വയസ്സിന് താഴെയായിരിക്കണം; ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ട്.
പ്രതിമാസം 5,000 ദിർഹമാണ് ശമ്പളമായി ലഭിക്കുന്നത്. കോടതി കമ്പനി താമസം, ഭക്ഷണം, ഗതാഗതം, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും നൽകും. ആഴ്ചയിൽ 60 മണിക്കൂറാണ് ജോലി സമയം. മുഴുവൻ ശമ്പളത്തോടുകൂടി വർഷത്തിൽ 30 ദിവസത്തെ അവധിയും ലഭിക്കും. തിരഞ്ഞെടുപ്പ് തൊഴിലുടമയുടെ അഭിമുഖവും റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും.












