മണ്‍സൂണ്‍ ബംപര്‍; 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്
കേരള സര്‍ക്കാരിന്റെ ഭാഗ്യക്കുറിയായ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ – MA235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 2445740 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്.
രണ്ടാം സമ്മനമായ അമ്പതുലക്ഷം രൂപക്ക് MG456064 എന്ന നമ്പര്‍ അര്‍ഹമായി. മൂന്നാം സമ്മാനമായി 12 പേര്‍ക്ക് അഞ്ച് ലക്ഷം വീതവും നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. 250 രൂപ വിലയുണ്ടായിരുന്നു മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിന്.
Content Highlights – Monsoon Bumber, The ticket sold in Ernakulam won the first prize of 10 Crore