ശബരീനാഥിന്റെ അറസ്റ്റ്; മുഖ്യമന്ത്രി ഭീരുവെന്ന ആരോപണവുമായി ഷാഫി പറമ്പില്‍
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ശബരീനാഥിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി എംഎല്‍എ ഷാഫിപമ്പില് രംഗത്ത്. ശബരീനാഥിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീരുത്വമാണ് കാണിക്കുന്നതെന്ന് ഷാഫി ആരോപണമുയര്‍ത്തി.
അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന് 11.45-നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ആരോപിച്ചുകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് വ്യാജരേഖ ഉണ്ടാക്കുകയാണ്. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒരു ഔദാര്യം യൂത്ത് കോണ്‍ഗ്രസിന് വേണ്ട. ഇതിനെ നിയമപരമായി നേരിടാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കെഎസ് ശബരീനാഥിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനെടെയാണ് ശബരീനാഥിന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നത്.
പിന്നാലെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ശബരീനാഥിന് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കെ സി ശബരീനാഥന് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights – Sabrinathan’s arrest – Shafi accused the Chief Minister of being a coward