ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം
രാജ്യത്തിന്റെ 15ാംമത് രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടക്കുക. ഭരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വൈകീട്ട് നാലു മണിയോടെ ഫലം പ്രഖ്യാപിക്കുക.
ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഈ മാസം 18 നു നടന്ന തെരഞ്ഞെടുപ്പിൽ 99 ശതമാനം പേരും വോട്ടു ചെയ്തു. കൂടാതെ കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി.
അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പാക്കിയ മട്ടിലാണ് എൻ ഡി എ
Content Highlights: President of India, India, Election Results