ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. ഈ നേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ അത്ലറ്റാവുകയാണ് നീരജ് ചോപ്ര. നാലാം ശ്രമത്തിലാണ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ നിലവിലെ ചാമ്പ്യനായ ഗ്രനാഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സന് 90.46 മീറ്റര്‍ ദൂരം പിന്നിട്ട് സ്വര്‍ണം നിലനിര്‍ത്തി.
ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. മലയാളിയായ അഞ്ചു ബോബി ജോർജ് 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. ഇതോടെ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമായി മാറി നീരജ് ചോപ്ര.
Content Highlights – Neeraj Chopra, World Athletics Championships, Silver Medal