ഗുജറാത്ത് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി
ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 23 കടന്നു. അഞ്ച് പേരാണ് തിങ്കളാഴ്ച മുതൽ ധന്ധുക താലൂക്കിൽ ചികിത്സയിലിരിക്കെ മരിച്ചത്. 30 ഓളം പേര് ഭാവ്നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ബോട്ടാഡ് ജില്ലയില്‍ നിന്ന് വ്യാജ മദ്യം നിർമിച്ച് വിൽപന നടത്തിയതിന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്നഗർ റേഞ്ച് ഐജി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യാജമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് അനുശോചനമറിയിച്ചു. 40ൽ അധികം പേരെ ഇതുവരെ ഭാവ്നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
Content Highlights – Gujarat, Hooch Tragedy, Death toll rises