അട്ടപ്പാടിയിൽ സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
അട്ടപ്പാടിയിൽ സഹോദരൻ യുവാവിനെ അടിച്ച കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ മരുതനാണ് ( 47 ) കൊല്ലപ്പെട്ടത്. സഹോദരൻ പഴനി തൂമ്പയ്ക്ക് അടിച്ചാണ് കൊന്നത്. സഹോദരൻ പഴനിയെ പോലീസ് തിരയുന്നു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.
കൊലപാതകത്തിലേക്ക് നയിച്ചത് അമ്മയുടെ പേരിലുള്ള സ്ഥലത്തെ കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. അതിനുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം.
Content Highlights – A young man died after being beaten by his brother, Attappadi