കരുവന്നൂര്‍ സഹകരണ ബാങ്ക് വിവാദം; പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹകരണ മന്ത്രി വി എന്‍ വാസവന് രംഗത്ത്. മരണപ്പെട്ട ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ നല്‍കിയിരുന്നു. അവസാന സമയം പണം ചോദിച്ചപ്പോള്‍ നല്കാന് കഴിയാതിരുന്നതും മോശമായി പെരുമാറിയെന്ന പരാതിയും വിശദമായി പരിശോധിക്കാന്‍ അഡീഷണല്‍ രജിസ്ട്രാര്‍ക്ക് ചുമതല നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് ആര്‍ക്കും പണം മടക്കി നല്‍കിയില്ല എന്ന് പറയുന്നത് ശരിയല്ല. 38.75 കോടി രൂപ ഇതിനോടകം തന്നെ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തതയാും മന്ത്രി പറഞ്ഞു.
Content Highlights – Karuvannur Cooperative Bank Controversy, V N Vasavan