സ്വര്‍ണവില കൂടി; എട്ടുദിവസത്തിനിടെ ആയിരം രൂപയുടെ വര്‍ധന
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4720 രൂപയായി.
80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,760 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില.
അഞ്ചിന് 38,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. 21ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,800ലേക്കും വില ഇടിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിലായി വില ഉയരുന്നതാണ് ദൃശ്യമായത്.
Content Highlights – Gold price has increased again in the state