സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകും. ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടു കൂടി അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതല്‍ മത്സ്യബന്ധനം പുനരാരംഭിക്കും.
കടലില്‍ പോകുന്ന ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി മത്സ്യതൊഴിലാളികള്‍ രംഗത്തെത്തി. നിലവിലെ ഇന്ധന വിലയില്‍ വലയുകയാണ് ഇവര്‍.
അടുത്ത ട്രോളിങ് സമയമാവുമ്പോഴേക്കും ട്രോളിങ് നിരോധന സമയം പുനക്രമീകരിക്കണമെന്ന കാര്യവും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights – The ban on trolling in the state will end today