സ്വാതന്ത്ര്യസമര സേനാനികളില്‍ സവര്‍ക്കറേ ഉൾപ്പെടുത്തി സിപിഎം പോസ്റ്റ്
ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറുടെ പേര്. സി.പി.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പരാമർശിച്ചത്. “കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ. ഈ ധീരരായ യോദ്ധാക്കളിൽ 80 ശതമാനവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്,” പോസ്റ്റിൽ പറയുന്നു.
പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. 1909 മുതൽ 1921 വരെ ജയിലിൽ കിടന്ന സമരനേതാക്കളുടെ പട്ടികയിലാണ് സവർക്കറുടെ പേര് . അതേസമയം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
“സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ സവർക്കറെ ഉൾപ്പെടുത്തിയ ഔദാര്യത്തിൻ നമോവാകം . വെള്ളക്കാരനായ സായിപ്പിന്റെ കൈയിൽ നിന്ന് കറുത്ത സായിപ്പിന്റെ കൈയിലേക്കുള്ള അധികാര കൈമാറ്റം മാത്രമായിരുന്നു 1947 ൽ . ത്രിവർണ്ണപതാക വലിച്ച് കരിങ്കൊടി ഉയർത്തിയ 15 വർഷത്തെ ചരിത്രം ഓർക്കുന്നത് നല്ലതാണ്. എഴുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, തെറ്റ് തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുന്നതാണ് നല്ലത് . എന്നിട്ടും കടുത്ത വഞ്ചനയുടെ യഥാർഥ ചരിത്രം മറക്കാൻ പുതുതലമുറ വാശിപിടിക്കരുത്.” കെ.സുരേന്ദ്രൻ കുറിച്ചു.
Content Highlights: CPM post, Savarkar, freedom fighters