ഫാഷൻ ഷോയിൽ റാംപ് വാക്ക് ചെയ്ത 5 പോലീസ്കാർക്ക് സ്ഥലംമാറ്റം
സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസ്കാർക്ക് തമിഴ്നാട്ടിൽ സ്ഥലംമാറ്റം. നടപടി സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പോലീസ്കാർ റാംപ് വാക്ക് ചെയ്തത് കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ്.
സെമ്പനാർകോവിൽ സ്റ്റേഷൻ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യനെയും സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന അശ്വിനി, രേണുക, നിത്യശില, ശിവനേശൻ എന്നീ നാല് കോൺസ്റ്റബിൾമാരെയുമാണ് നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം മയിലാടുംതുറൈ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ്. ഇവരെയാണ് ഫാഷൻ ഷോയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നത്. ചടങ്ങിൽ നടി യാഷിക ആനന്ദ് പങ്കെടുത്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ റാംപ് വാക്ക് നടത്തിയത് സംഘാടകർ നിർബന്ധം പിടിച്ചതോടെയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഇവർക്ക് പണികിട്ടിയത്.
Content Highlights: Police ,Car, Ramp, Fashion show ,transferred