തലയുയര്‍ത്തി ഇന്ത്യ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനം
22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. സമാപനച്ചടങ്ങില്‍ ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമല്‍, ബോക്സര്‍ നിഖത് സരിന് എന്നിവര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇത്തവണ ഇന്ത്യ നാലാം സ്ഥാനത്താണ്. 2018ല്‍ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ഇംഗ്ലണ്ട് 66 വെള്ളിയും 53 വെങ്കലവുമടക്കം 175 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 26 സ്വര്‍ണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകളുമായി കാനഡയാണ് മൂന്നാമത്.
നാല് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ കഴിഞ്ഞ ദിവസം നേടിയത്. ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സിലും പുരുഷ സിംഗിള്‍സിലും പിവി സിന്ധുവും ലക്ഷ്യ സെന്നും സ്വര്‍ണം നേടിയപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം സ്വര്‍ണം നേടി. ടേബിള്‍ ടെന്നീസില്‍ അചന്ത ശരത് കമല്‍ സ്വര്‍ണവും ഇതേയിനത്തില്‍ വെങ്കലം നേടി ഇന്ത്യയുടെ സത്യന് ജ്ഞാനശേഖരന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Content Highlights – Commonwealth games, Fourth position, Closing ceremony, India