പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന രോഗി ചാടി പോയി.
കോട്ടയം മെഡിക്കൽ കോളേജിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന രോഗി ചാടി പോയി. ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. രോഗി ചാടിപ്പോയതോടെ വലിയ ആശങ്കയിലായിരുന്നു ആശുപത്രി അധികൃതരും മറ്റ് രോഗികളും. അസം സ്വദേശിയായ അതിഥി തൊഴിലാളിയാണ് ഇന്നലെ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്.
ഇയാൾ രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ തെരച്ചിൽ തുടർന്നെങ്കിലും ആളെ കണ്ടെതതാൻ പറ്റിയില്ല. തുടർന്ന് കൺട്രോൾ റൂം പോലീസിൽ വിവരം അറിയിക്കുകയും പൊലീസ് നടത്തിയ തെരച്ചിലിൽ കുടമാളൂരിൽ വെച്ച് രോഗിയെ കണ്ടെത്തുകയും ചെയ്തു. ഇയാളെ ആംബുലൻസിൽ തിരികെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇപ്പോൾ കനത്ത സംരക്ഷണത്തിലാക്കിയിരിക്കുകയാണ്.
അതേസമയം ഗുരുതര വീഴ്ച വരുത്തിയ മെഡിക്കൽ കോളേജിന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. രോഗികളുടെ കാര്യത്തിൽ ആശുപത്രിക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.