കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ഹര്‍ജി തള്ളി ഹൈക്കോടതി
ഇ ഡിയുടെ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ കിഫ്ബിക്ക് തിരിച്ചടി. മസാല ബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അതേസമയം, കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കിഫ്ബിയുടെ പരാതിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനുള്ള സമയം ഹൈക്കോടതി നീട്ടി നല്കി.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടിയാണ് മസാലബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം നടന്നിട്ടില്ലെന്നും കിഫ്ബി കോടതിയില്‍ വാദമുയര്‍ത്തി. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ രണ്ടാം തീയതിയിലേക്ക് മാറ്റി.
Content Highlights – High Court rejected Kifbi’s request to stay the further proceedings of the Enforcement Directorate