എംപി ഓഫീസ് ആക്രമണം; ഗാന്ധി ചിത്രം തകര്‍ത്തതില്‍ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളെല്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍നാനണ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയിക്കെതിരെ രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തിയില്ലെന്നാരോപിച്ച് എംപി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാര്‍ എംപി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ഓഫീസ് ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഗാന്ധി ചിത്രവും തകര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് 29 എസ്എഫ് ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.
Content Highlights – Four Congress party Members arrested for vandalizing Gandhi’s Photo