ഉത്തര്‍പ്രദേശില്‍ ഭൂചലനം; ലഖ്നൗവില്‍ 5.2 തീവ്രത രേഖപ്പെടുത്തി
ഉത്തരേന്ത്യയില്‍ ഭൂചലനം. ലഖ്നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയായ ബാറായ്ച്ച പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച്ച പുലര്‍ച്ചെ 1.12നാണ് സംഭവം.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ 82 കിലോ മീറ്റര്‍ ചുറ്റളവില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 12.55ഓടെ ഉത്തരാഖണ്ഡിലെ പിതോരാഗഡാ മേഖലയിലും 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
Content Highlights – Earthquake in Uttar Pradesh