കാനഡ വിസ വരാൻ വൈകി; കടുത്ത വിഷാദത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
കാനഡ വിസയെത്താന്‍ വൈകിയതിൽ യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് ഏജന്‍സി വിസ താമസിപ്പിച്ചതില്‍ മനംനൊന്തായിരുന്നു വികേഷ് സൈനിയെന്ന 23 വയസുകാരൻ ആത്മഹത്യ ചെയ്തത്. എന്നാൽ ഇയാൾ ആത്മഹത്യ ചെയ്ത അടുത്ത ദിവസം വിസ വീട്ടിലെത്തി.
കാനഡ വിസ വരാത്തതിൽ കടുത്ത വിഷാദത്തിലായിരുന്ന വികേഷിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ബുധനാഴ്ചയാണ് വികേഷ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഗോര്‍ഖ ഗ്രാമത്തിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കനാലിലേക്ക് എടുത്ത് ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
തനിക്കൊപ്പം വിസയ്ക്കായി അപേക്ഷിച്ച സുഹൃത്തിന് വിസ വരികയും ചെയ്തതോടെയാണ് വികേഷ് കടുത്ത ആശങ്കയിലായത്. യുവാവ് ബിരുദ പഠനത്തിനായാണ് കാനഡയില്‍ പോകാനിരുന്നത്. അവിടെത്തന്നെ ചെറിയ ജോലിയും കണ്ടെത്താനായിരുന്നു വികേഷിന്റെ പദ്ധതി.
വികേഷിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കനാലിന് സമീപത്തുനിന്നും ഇയാളുടെ ചെരുപ്പും ബൈക്കും കണ്ടെത്തിയത്. ഇതിനെ തുടർന്ന് മുങ്ങൽ വിദഗ്ധർ കനാലിൽ തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
Content highlights – canada visa delay, depressed man committed suicide