കരിപ്പൂര്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസ്; അര്ജുന് ആയങ്കി അറസ്റ്റില്‍
കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ആയങ്കിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് ഇയാളെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസില്‍ ഒന്നാം പ്രതിയാണ് അര്ജുന് ആയങ്കി.
ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. ഒരു മാസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ കേരളം വിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ അയല്‍ സംസ്ഥാനങ്ങളിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. കേസില്‍ നാലു പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തേ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു ഇയാളെ ഗുണ്ടാപ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അടുത്തിടെ ഇയാളെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.