തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; മൂന്ന് പേരെ കാണാതായി
ഇടുക്കി ജില്ലയിലെ തൊടുപുഴ കുടയത്തൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര് മരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി.
സോമന്റെ അമ്മ തങ്കമ്മയും മകളുടെ മകന് ദേവാനന്ദന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമന്, ഭാര്യ ഷിജി, മകള്‍ നിമ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മണ്ണിനടിലകപ്പെട്ടവര്ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
Content Highlights – Three people died in a landslide at Thodupuzha Kudayathur