കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക്
സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ മാറ്റുന്നത്. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം കോടിയേരിയെ പിന്തുടരുന്നുണ്ട്.
ഇന്ന് രാവിലെ മുതൽ മുതിർന്ന സിപിഎം നേതാക്കൾ എ.കെ.ജി സെന്ററിന് എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു. പുതിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെത്തി. ഇന്ന് ഉച്ചയോടെ കോടിയേരിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
‘ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന ശ്രീ കൊടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നു.പൂർണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ’. ഇങ്ങനെയാണ് മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.
Content highlights – Kodiyeri Balakrishnan, treatment, chennai