ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
സ്കൂളിലേക്കുള്ള യാത്രാമധ്യേ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊലം പുനലൂര്‍ ദേശീയപാതയിലെ കലയനാട് ജംഗ്ഷനിലാണ് സംഭവം. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്കൂളിലെ പ്രിന്‍സിപ്പാളുമായ സിനി ലാലന്, ഭര്‍ത്താവായ ലാലന് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം സംഭവിച്ചത്.
ഭാര്യയെ സ്കൂളിലേക്ക് കൊണ്ടു പോകവെയാണ് അപകടം ഉണ്ടായത്. ബൈക്കില്‍ സഞ്ചരിക്കവേ ലോറിയുമായി കൂട്ടിയിടിക്കുകയും ഇരുവരും ലോറിക്കടിയില്‍ അകപ്പെടുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ച് മരണപ്പെട്ടു.
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights – Bike and a lorry collided – Tragic end for Couple