മനുഷ്യക്കടത്ത്; കൊല്ലത്ത് അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശികൾക്കെതിരെ കേസെടുത്തു
കൊല്ലത്ത് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. ആഗസ്റ്റ് 16 ന് തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു.
പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചു. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്.
മനുഷ്യ കടത്തിന്റെ മുഖ്യ ഏജൻറ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ്. ഇന്നലെ കൊല്ലത്ത് പിടിയിലായ രണ്ടുപേർ ലക്ഷ്മണന്റെ സഹായികളാണ്. രണ്ടര ലക്ഷം രൂപയാണ് കടൽ കടക്കാൻ ഈടാക്കുന്നത്. യുവാക്കളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയൊള്ളൂ.