കോഴിക്കോട് വളയത്ത് ബോംബേറ്; സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു
കോഴിക്കോട് വളയത്ത് ബോംബേറ്. വളയം ഒ.പി മുക്കില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആളൊഴിഞ്ഞ ഇടവഴിയിലേക്ക് അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്തു നിന്ന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ തീവ്രതയുള്ള സ്ഫോടക വസ്തുവല്ല ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബോംബിന്റെ തീവ്രത അളന്നതാണോ ഇതെന്ന സംശയവും പോലീസിനുണ്ട്.
ഒരു വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പും ഇതിന് സമീപത്തായി സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തിന് ഇതുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.
content highlights – kozhikode bomb explosion, pit formed