നടി ശ്രുതി സുരേഷ് വിവാഹിതയായി; വരന് പാല്‍തൂ ജാന്‍വര്‍ സംവിധായകന്
നടി ശ്രുതി സുരേഷ് വിവാഹിതയായി. ശ്രുതി പ്രധാന വേഷത്തിലെത്തുന്ന പാല്‍തൂ ജാന്‍വര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സംഗീത് പി രാജനാണ് വരന്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോ ജസ്റ്റ് മാരീഡ് എന്ന അടിക്കുറിപ്പോടെ ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ജൂണ്‍, ഫ്രീഡംഫൈറ്റ്, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തിയ ശ്രുതി സുരേഷ് കരിക്ക് ഫ്ളിക്സിന്റെ റോക്ക് പേപ്പര്‍ സിസേഴ്സ് എന്ന വെബ് സീരീസിലൂടെയാണ് ശ്രദ്ധേയയായത്. സംഗീതിന്റെ ആദ്യ സിനിമയാണ് പാല്‍തൂ ജാന്‍വര്‍. ബേസില്‍ ജോസഫ് നായകനായ ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.