കണ്ണൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍; പെട്രോള്‍ ബോംബുമായി പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പയ്യന്നൂരിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ നര്‍ഷാദ്, ഷുഹൈബ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ജില്ലയില്‍ പെട്രോള്‍ ബോംബുകളുമായി സഞ്ചരിച്ച ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കല്യാശേരിയില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ പിടിയിലായത്. ആക്രമണം ലക്ഷ്യമിട്ട് ബോംബുമായി ഇരുചക്ര വാഹനത്തില്‍ കറങ്ങുകയായിരുന്നു ഇയാള്‍. കല്യാശേരി-മാങ്ങാട് റോഡില്‍ വെച്ചാണ് പെട്രോള്‍ ബോംബുകള്‍ പിടികൂടിയത്.
മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായിരുന്നു. ഇവിടെ പെട്രോള്‍ ബോംബാണ് എറിഞ്ഞതെന്നാണ് വിവരം. ഉളിയില്‍ നരയന്‍പാറയിലും വാഹനത്തിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെയാണ് ബോംബേറുണ്ടായത്.