ചീറ്റകള്‍ക്ക് പേര് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി; പേരുകള്‍ ഭാരതീയ പാരമ്പര്യവുമായി ഇണങ്ങുന്നതാകണം
ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്കീബാത്തിലാണ് മോദിയുടെ നിര്‍ദേശം. പേരുകള്‍ നമ്മുടെ പാരമ്പര്യവുമായി ഇണങ്ങുന്നതാണെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നും മോദി പറഞ്ഞു. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍ നിന്നും ഏട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്.
പ്രധാനമന്ത്രി തന്നെയായിരുന്നു പിറന്നാള്‍ ദിനത്തില്‍ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ തുറന്നു വിട്ടത്. ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊതുജനങ്ങള്‍ക്ക് ചീറ്റകളെ എപ്പോള്‍ കാണാമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് മന് കീ ബാത്തിന് മോദി പറഞ്ഞു.
രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളെയാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ആണ് ചീറ്റകളില്‍ രണ്ടു പേര് സഹോദരങ്ങളാണ്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ് ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും.