അട്ടപ്പാടി മധു വധക്കേസ്; മൂന്ന് ഹര്‍ജികളില്‍ വിധി ഇന്ന്
അട്ടപ്പാട്ടി മധു വധക്കേസില്‍ മൂന്ന് ഹര്‍ജികളില്‍ വിചാരണക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കൂടാതെ ഇന്ന് 69 മുതല്‍ 74 വരെയുള്ള ആറു സാക്ഷികളെയും വിസ്തരിക്കും.
നയന പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനില്‍ കുമാര്‍, സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.
അതേസമയം, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോര്‍ഡ് ചെയ്യണമെന്ന ഹര്‍ജിയിലും വാദം പൂര്‍ത്തിയായിട്ടുണ്ട്. 122 സാക്ഷികളുള്ള കേസില്‍ ദൃക്സാക്ഷികളില്‍ ഒരാളെ കൂടി വിസ്തരിക്കാനുണ്ട്.
Content Highlights – Attapadi Madhu murder case – Judgment on three petitions today