ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ബൈക്കിടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ബൈക്കിടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
കൊല്ലം ജില്ലയില്‍ ഹര്‍ത്താല്‍ ദിവസമാണ് ഇയാള്‍ പൊലീസുകാരനെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തിരികെ നാട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്.
ഹര്‍ത്താല്‍ ദിവസം രാവിലെ 7-30ക്കാണ് സംഭവം നടന്നത്. രാവിലെ തന്നെ കടകള്‍ അടപ്പിക്കാനും വഴിയാത്രക്കാരെ അലഭ്യം പറയുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിക്കവേ ഇരുചക്ര വാഹനത്തില്‍ വന്ന് രണ്ട് പൊലീസുകാരെ ഇടിച്ചിടുകയുമായിരുന്നു.
Content Highlights – Accused in the incident of hitting the policemen on the bike on the hartal day has been arrested