കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ശശി തരൂര്‍
രണ്ട് പതിറ്റാണ്ടിനു ശേഷം നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരെഞ്ഞൈടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എം പി എം പി ശശി തരൂര്‍. രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണയുണ്ട്. കേരളത്തില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ മാധ്യമങ്ങളെ അറിയിച്ചു.
നിലവില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും എം പി ശശി തരൂരും മാത്രമാണ് മത്സര രംഗത്തുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ വന്നേക്കുമെന്നാണ് സൂചന.
തെരെഞ്ഞടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി വ്യക്തമാക്കി. ഈ മാസം 30-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
Content Highlights – Shashi Tharoor has expressed his willingness to contest for the post of Congress President