മോഡലും നടിയുമായ ആകാംക്ഷാ മോഹനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മോഡലും നടിയുമായ ആകാംക്ഷാ മോഹനെ(30) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സീ ബ്രിഡ്ജ് ഹോട്ടലിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഹോട്ടലില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. അന്ന് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച മുറിവൃത്തിയാക്കാന്‍ എത്തിയര്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും മുറി തുറന്നപ്പോള്‍ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. പരസ്യചിത്രങ്ങളില്‍ സജീവമായ ആകാംക്ഷ അടുത്തിടെ പുറത്തിറങ്ങിയ സിയ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.