വീണ്ടും പ്രണയക്കൊല? കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വള്ള്യായി കണ്ണച്ചാന്‍കണ്ടി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സ്വകാര്യ ഫാര്‍മസിയില്‍ ജീവനക്കാരിയായ യുവതി ഇന്ന് ജോലിക്ക് പോയിരുന്നില്ല. പ്രണയപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.
വീടിനു സമീപം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ മാനന്തേരി സ്വദേശിയാണെന്നും പോലീസ് അറിയിച്ചു.
വിഷ്ണുപ്രിയയുടെ അമ്മ തറവാട്ടു വീട്ടില്‍ പോയ സമയത്താണ് കൊല നടന്നതെന്ന് കരുതുന്നു. കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. അമ്മ തിരിച്ചെത്തിയപ്പോഴാണ് യുവതി മരിച്ച വിവരം പുറത്തറിയുന്നത്.