ബുക്ക്മൈ ഷോയിൽ 100 ശതമാനം റേറ്റിംഗ് നേടി പടവെട്ട് കുതിക്കുന്നു; ഞായറാഴ്ചയും മികച്ച ബുക്കിംഗോടെ സൂപ്പർ ഹിറ്റിലേക്ക്
ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക് മൈ ഷോയിൽ 10ൽ 10 റേറ്റിംഗ് നേടി നിവിൻപോളി ചിത്രം പടവെട്ട് മുന്നേറുന്നു. മൂന്നാം ദിവസമായ ഞായറാഴ്ചയും നല്ല ബുക്കിംഗ് ആണ് സിനിമക്ക് ലഭിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
അപൂർവമായിട്ടാണ് ബുക്മൈഷോ ആപ്പിൽ സിനിമ കണ്ടവരുടെ റേറ്റിംഗ് 10ൽ 10 വരുന്നത്. 1300ലേറെ യൂസർമാരാണ് വോട്ട് രേഖപെടുത്തിയിരിക്കുന്നത്. മലയാള സിനിമക്ക് അടുത്തൊന്നും ഇത്ര നല്ല റേറ്റിംഗ് കിട്ടിയിട്ടില്ല.
ആദ്യ രണ്ടുദിവസത്തേക്കാൾ ബുക്കിംഗ് മൂന്നാം ദിവസം ചിത്രത്തിന് കിട്ടുണ്ട്. പ്രീ റിലീസ് ബിസിനസ്സ് 20 കോടിക്ക് മുകളിൽ ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 12 കോടിയാണ് ബജറ്റ് എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്. നെറ്റ്ഫ്ലിക്സ്, സൂര്യ ടിവി എന്നിവർ ഓടിടി, സാറ്റലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നിവിൻ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലൻ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
നിവിൻ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവഹിക്കുന്നു. എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ.