നയന്‍താരയുടെ വാടക ഗര്‍ഭധാരണം; നിയമലംഘനമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്, ആശുപത്രിക്ക് നോട്ടീസ്
നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുണ്ടായതില്‍ നിയമലംഘനമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇരുവരെയും കുറ്റവിമുക്തരായത്. ഇരുവരും 2016ല്‍ വിവാഹിതരായതിന്റെ രേഖ നല്‍കിയിരുന്നു. ഇത് വ്യാജമല്ലെന്ന് അന്വേഷണ കമ്മീഷന് ഉറപ്പിച്ചു.
വാടക ഗര്‍ഭധാരണത്തിനായി ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭധാരണ നടപടിക്രമങ്ങള്‍ നടത്തിയ സ്വകാര്യ ആശുപത്രി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചികിത്സാ രേഖകള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തി. വാടക ഗര്‍ഭധാരണം സംബന്ധിച്ച ഐസിഎംആര്‍ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചു പൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
വാടക ഗര്‍ഭധാരണത്തിനു റഫര്‍ ചെയ്ത കുടുംബ ഡോക്ടര്‍ വിദേശത്തായതിനാല്‍ ചോദ്യം െചയ്യാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.