പോലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാശ്രമം നടത്തി ഗ്രീഷ്മ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം നല്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് സംഭവം. പോലീസ് സ്റ്റേഷനിലെ ടോയ്ലെറ്റില് സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. രാവിലെ വീണ്ടും എസ്പി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പായാണ് ആത്മഹത്യാശ്രമം. ടോയ്ലെറ്റില് പോയ ഗ്രീഷ്മ തിരികെ വാഹനത്തില്‍ കയറുന്നതിനു മുന്‍പായി ഛര്‍ദ്ദിച്ചു.
ഇതോടെയാണ് അണുനാശിനി കുടിച്ചതായി മനസിലായത്. ഉടന്‍തന്നെ യുവതിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എസിപി അറിയിച്ചു. ഉച്ചയോടെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.